Saturday, June 13, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വയിൽ പ്രതിഷേധ...

എടത്വയിൽ പ്രതിഷേധ സമരത്തെ തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി

എടത്വ : വിളവെടുപ്പ് നടത്തി പതിനാറ് ദിവസം പിന്നിട്ടുണ്ടായ  പ്രതിഷേധ സമരത്തെ തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് കഴിഞ്ഞ ദിവസം തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആയിരുന്നു. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിങ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു.

നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തതിനാൽ മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞിരുന്നു.

പിന്നിട് എടത്വ പോലീസ് എത്തുകയും കൃഷി ഓഫിസറും സമിതി ഭാരവാഹികളുമായി ചർച്ച നടത്തി ഒത്ത് തീർപ്പാക്കി  സമരം അവസാനിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും.പൂർണ്ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറിൽ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ചേര്‍ന്ന പ്രത്യേക രണ്ടംഗ...

ആകുന്നെങ്കിൽ മുഖ്യമന്ത്രി : മറ്റൊന്നും വേണ്ട – വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പ് പോരിനെ തുടർന്ന് മുഖ്യമന്ത്രി ചർച്ചകൾ എങ്ങും എത്തിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. തങ്ങളുടെ പക്ഷത്ത് എം. എൽ എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലികൾ മുറുക്കി. 47...
- Advertisment -

Most Popular

- Advertisement -