Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ തുറമുഖങ്ങളിൽ...

ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്

ന്യൂഡൽഹി: ഇറാന്റെ  തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

യുഎസ് നാവികസേനയുടെ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചു.ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഒരേ പോലെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു.

എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും ‌സൈന്യം വ്യക്തമാക്കി.
എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങൾ. ഹെലികോപ്റ്റർ അടക്കം ഉൾക്കൊള്ളാൻ കഴിവുള്ള കപ്പലാണ് യുഎസ്എസ് ട്രിപ്പോളി. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ഈ കപ്പലുകൾക്ക് കഴിയും. ഇരു രാജ്യങ്ങളും തമ്മിൽ  ചർച്ചകൾ തുടരണം എന്ന നിലപാടാണ് ഈ വിഷയത്തിൽ ഇറാൻ സ്വീകരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു

എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.45 ന് ഫാ. അലന്‍ വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍...

ബീഹാറിൽ കേവല ഭൂരിപക്ഷം മറികടന്ന് എൻഡിഎ ലീഡ് ചെയ്യുന്നു

പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു .ആദ്യ റൗണ്ട് പിന്നിടുമ്പോൾ എൻഡിഎ ലീഡ് കേവല ഭൂരിപക്ഷമായ 122 കടന്നു. 72 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2...
- Advertisment -

Most Popular

- Advertisement -