Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorമാലദ്വീപിൽ ക്ലാസിൽ...

മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു

ചെങ്ങന്നൂർ : മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു .മർദ്ദനമേറ്റ അദ്ധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്ക് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റു .മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയാണ് സ്മിത.ക്ലാസിനിടെ കമ്പ്യൂട്ടറിൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതിനാണ് അധ്യാപികയെ എട്ടാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചത്.

ഏപ്രിൽ 12-നായിരുന്നു സംഭവം.ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുന്നതു ചോദ്യം ചെയ്‌തതിൽ പ്രകോപിതനായ വിദ്യാർത്ഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നത്.മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. സംഭവത്തിൽ സ്കൂൾ അധികൃതർ നടപടി ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

വയനാട്ടിലെ മുണ്ടക്കൈ ദുരന്തം ഉള്ളുലയ്ക്കുന്നത് : മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല : വയനാട്ടില്‍ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ ഉരുള്‍പൊട്ടലുകള്‍ കേരളത്തെ നടുക്കുന്നതാണെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ വാർത്താ കുറുപ്പിൽ അറിയിച്ചു . ചൂരല്‍മലയില്‍...
- Advertisment -

Most Popular

- Advertisement -