Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiആചാരങ്ങളില്‍ ഇടപെടാന്‍...

ആചാരങ്ങളില്‍ ഇടപെടാന്‍ അവിശ്വാസികള്‍ക്ക് അധികാരം ഇല്ല ; ജസ്റ്റിസ് നാഗരത്‌ന

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന.മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ലെന്നും, വിശ്വാസമില്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി.

യുവതി പ്രവേശനത്തിനായി ആദ്യം കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ അയ്യപ്പ വിശ്വാസികളാണോ എന്ന് ജസ്റ്റിസ് നാഗരത്‌ന സംശയം പ്രകടിപ്പിച്ചു.ഒരു മതാചാരം പൊതുസമാധാനത്തെയോ സാമൂഹിക നൈതികതയയോ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ നീതിന്യായ വ്യവസ്ഥയ്‌ക്ക് അതില്‍ ഇടപെടാന്‍ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുൻ തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവി ഗിരി വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പങ്കുവെക്കലാണ് മാനവസ്നേഹത്തിന്റെ അടിസ്ഥാനം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : പ്ലസ് വൺ തലം മുതൽ മുകളിലേക്ക് ഉപരി പഠനം നടത്തുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മതസ്ഥരായ 550 വിദ്യാർത്ഥികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ  മാനവ ശക്തികരണ വിഭാഗം ഏർപ്പെടുത്തിയ...

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര...
- Advertisment -

Most Popular

- Advertisement -