Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിലയിൽ കോസ്‌റ്റ്...

ശബരിലയിൽ കോസ്‌റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ പറത്തിയ സംഭവം:  പമ്പ പൊലീസ് കേസെടുത്തു

പത്തനംതിട്ട: ശബരിലയിൽ സന്നിധാനത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ പറന്നതിൻ്റെ അടിസ്‌ഥാനത്തിൽ പമ്പ പൊലീസ് കേസെടുത്തു.  അനുമതി ഇല്ലാതെ ഹെലികോപ്ടർ പറത്തിയതിനാണ് കേസ് എടുത്തതെന്ന് പമ്പ പൊലീസ് അറിയിച്ചു.

വ്യാഴം ഉച്ചയ്‌ക്ക് 12 ന് ആണ് ഹെലികോപ്ടർ സന്നിധാനത്തിന് മുകളിൽ വട്ടവിട്ട് പറന്നത്. അതീവ സുരക്ഷാ മേഖലയായ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്ടർ പറത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ശബരിമല സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു.

എന്നാൽ അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശ തെറ്റി പറന്നുവെന്നാണ് കോസ്‌റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. ശബരിമലയിൽ ആദ്യമായാണ് ഹെലികോപ്ടറിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത്. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഡ്രോണുകൾ പറത്തുന്നതു പോലും അനുവദനീയമല്ലാത്ത സാഹചര്യത്തിലാണ് ഹെലികോപ്ടർ അനുമതി ഇല്ലാതെ പറന്നത്.

ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് നൽകാൻ എഡിജിപി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. കോസ്‌റ്റ് ഗാർഡിന് ശബരിമലയിൽ നിരീക്ഷണം നടത്തേണ്ടിവന്ന സാഹചര്യം എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ നേരിയ ഭൂചലനം: വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂർ പീച്ചിയില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പീച്ചി ഡാമിന് അടുത്ത് തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6.05നായിരുന്നു സംഭവം ഉണ്ടായത്. വലിയ...

വിജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും: ശശി തരൂര്‍ എം പി

തിരുവനന്തപുരം:  വിജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശശി തരൂർ എം പി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ  ശശി...
- Advertisment -

Most Popular

- Advertisement -