Friday, June 26, 2026
No menu items!

subscribe-youtube-channel

HomeNews2027 സെൻസസ്...

2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

തിരുവനന്തപുരം : കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യുമറേഷൻ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.

ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർ മൊബൈൽ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (CMMS), ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാർവിങ് (HLBC) എന്നീ വെബ് പോർട്ടലുകൾ, എച്ച്എൽഒ ആപ്പ്, സെൽഫ് എന്യുമറേഷൻ പോർട്ടൽ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുക.

പൊതുഭരണ വകുപ്പ് സെൻസസിന്റെ സംസ്ഥാനത്തെ നോഡൽ വകുപ്പായും വകുപ്പ് സെക്രട്ടറി സംസ്ഥാന നോഡൽ ഓഫീസറായും, ജില്ലാ കളക്ടർമാർ അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായും പ്രവർത്തിക്കും.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

കണ്ണൂർ : എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ കാണിക്കുന്ന പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.2021 ലെ പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ...

ശബരിമലയിൽ കനത്ത മഴ തുടരുന്നു : പമ്പാ സ്നാനത്തിന് നിയന്ത്രണം

ശബരിമല: ശബരിമലയിൽ ഇന്ന്  പുലർച്ചെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.  പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ  പമ്പാ   ത്രിവേണിയിൽ കുളിക്കുന്നതിനും   നദിയിൽ  ഇറങ്ങുന്നതിനും  ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ ...
- Advertisment -

Most Popular

- Advertisement -