Monday, August 31, 2026
No menu items!

subscribe-youtube-channel

HomeEducationഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍...

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

പത്തനംതിട്ട : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതല്‍ thss.ihrd.ac.in വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈന്‍ ആയും അതാത് സ്‌കൂളുകളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച് ആണ്.

രജിസ്‌ട്രേഷന്‍ ഫീസ് 115 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 60 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനെയും  സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ്  അടച്ചതിന് ശേഷം   ഫീസ് അടച്ചതിന്റെ വിശദവിവരം thss.ihrd.ac.in ലിങ്കില്‍ നല്‍കണം.    

ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം  (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പല്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.                        

ഐഎച്ച്ആര്‍ഡിയുടെ  കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013),
പീരുമേട് (ഇടുക്കി, 04869-232899, 8547005011/9744251846), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി  സ്‌കൂളുകളുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലഭിക്കും. ഫോണ്‍: 9447242722.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ക്ഷാമം മറികടക്കാൻ കെഎസ്ഇബിയുടെ റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികൾ വേഗത്തിലാക്കി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട...

ഏകീകൃത കുർബാന തർക്കം : സെൻ്റ് മേരീസ് ബസിലിക്കയിൽ സംഘടിച്ചവരെ ഒഴിപ്പിക്കണം: ബിഷപ് പാംപ്ലാനി

കൊച്ചി : ഏകീകൃത കുർബാന തർക്കത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ അന്യായമായി സംഘടിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചു. സിനഡ്...
- Advertisment -

Most Popular

- Advertisement -