Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പ്...

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ശേഷിക്കേ മന്ത്രിമാര്‍ ഇന്ന് ഓഫീസ് ഒഴിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കേ ഓഫീസില്‍ ഇന്ന് മന്ത്രിമാര്‍ക്ക് അവസാന ദിനം. ഏപ്രില്‍ 30വരെ ഓഫീസില്‍ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് പി. പ്രസാദ് അടക്കമുള്ള മന്ത്രിമാര്‍ ഫെയര്‍വെല്‍ പാര്‍ട്ടിക്കായി ഓഫീസ് സ്റ്റാഫുകളെ ഓഫീസിലേക്ക് വിളിച്ചിട്ടുണ്ട്. മന്ത്രിമന്ദിരങ്ങളും ഈ ആഴ്ചയോടെ ഒഴിയും.

മുഖ്യമന്ത്രി ഇന്നലെ ഓഫീസില്‍ എത്തിയിരുന്നു. ഇന്ന് കണ്ണൂരിലേക്ക് പോകും. ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവര്‍ കഴിഞ്ഞ ആഴ്ചയോടെ സ്വന്തം വകുപ്പുകളിലേക്ക് മടങ്ങിപ്പോയി. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും മാത്രമാണ് ഒഫീസില്‍ കൃത്യമായി എത്തുന്നത്.സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നലെ ഓഫീസ് വിട്ടു. ചൊവ്വാഴ്ച സ്റ്റാഫുകള്‍ക്കായി ഫെയര്‍വെല്‍പാര്‍ട്ടി നടത്തി.

മറ്റു ജില്ലകളിലുള്ള പല മന്ത്രിമാരും തെരഞ്ഞെടുപ്പിന് ശേഷം സെക്രട്ടേറിയറ്റിലേക്ക് എത്തിയിട്ടില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫയലുകള്‍ ബന്ധപ്പെട്ട സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ നിലവിലുള്ള മന്ത്രിമാര്‍ക്ക് തുടരാം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്  ഇന്ന് തുടങ്ങും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ഇന്ന് തുടക്കം. ദേവലോകം  കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ  ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്....

ശക്തമായ മഴ : 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും...
- Advertisment -

Most Popular

- Advertisement -