Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവാല്‍പ്പാറ ദുരന്തത്തില്‍...

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മറ്റു അധ്യാപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.അപകടത്തില്‍ പത്ത് പേരാണ് മരിച്ചത്. മരണപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുക.

അപകടത്തില്‍ മരിച്ച അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്‌നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്, ഇന്‍ഷുറന്‍സിന് പുറമെ, ചികിത്സയ്ക്ക് തുക ചിലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 ഏപ്രില്‍ 17നാണ് തമിഴ്നാട്ടിലെ വാല്‍പ്പാറ-പൊള്ളാച്ചി പാതയില്‍ അപകടമുണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട്  റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പള്ളിപ്പാട്  ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 125 ഇന്ന് (സെപ്റ്റംബർ 19)രാത്രി 8 മണിമുതൽ   സെപ്റ്റംബർ 21 വൈകിട്ട് 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ ലെവൽ...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം : കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ പതിമൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കേരളം - കർണാടകം...
- Advertisment -

Most Popular

- Advertisement -