Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി പദത്തിനായി...

മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങൾ ശക്തമാക്കി നേതാക്കൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾ നീക്കങ്ങൾ ശക്തമാക്കി.ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഉറപ്പെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത് . എംഎൽഎമാരുടെ എണ്ണം മാത്രമല്ല ഘടകകക്ഷികളെ കൂടെ പരിഗണിക്കണമെന്നാണ് വിഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്. സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.

വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ എഐസിസി ഇന്ന് തന്നെ നിയോഗിച്ചേക്കും. എഐസിസി നിരീക്ഷകര്‍ എത്തി ജനപ്രതിനിധികളെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും.എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി

തിരുവല്ല: തോട്ടിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി. താറാവ് കർഷകനായ വേങ്ങൽ സ്വദേശി അനിൽ പൗലോസിന്റെ 8000 ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് ഇന്ന് പുലർച്ചയോടെ വേങ്ങൽ...

ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു:  ഒരു മരണം:  നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്....
- Advertisment -

Most Popular

- Advertisement -