Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeCareerകെഎസ്ഇബി ഇലക്ട്രിസിറ്റി...

കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം: കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറത്ത്. എല്ലാ ജില്ലകളിലുമായിട്ടാണ് 985 ഒഴിവുകളിലേക്ക് നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാൻ കഴിയും. 2026 ജൂൺ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രതിമാസം 24,400 രൂപ മുതൽ 43,600 രൂപ വരെ ആയിരിക്കും ശമ്പളം. തിരുവനന്തപുരം-101, കൊല്ലം-49, പത്തനംതിട്ട-24, ആലപ്പുഴ-70, കോട്ടയം-64, ഇടുക്കി-96, എറണാകുളം-139, തൃശൂർ-62, പാലക്കാട്-68, മലപ്പുറം-64, കോഴിക്കോട്-117, വയനാട്-26, കണ്ണൂർ-73, കാസർഗോഡ്-32 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. 1986 ജനുവരി 2നും 2008 ജനുവരി 1നും (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. എസ്എസ്എൽസി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇതിനു പുറമെ, ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ സർക്കാർ അംഗീകൃത 2 വർഷത്തെ നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

പുരുഷ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 5 അടി 2 ഇഞ്ച് (157.48 സെ.മീ) ഉയരവും, വനിതാ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 4 അടി 9 ഇഞ്ച് (144.78 സെ.മീ) ഉയരവും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ ശാരീരികക്ഷമത വിലയിരുത്തും.

9 മീറ്റർ ഉയരമുള്ള ഒരു വൈദ്യുത പോസ്റ്റിൽ 8 മിനിറ്റിനുള്ളിൽ കയറാനും ഇറങ്ങാനുമുള്ള കഴിവ് ഇതിൽപ്പെടും. ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് പ്രവേശനം ലഭിക്കൂ. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല. അപേക്ഷകർക്ക് വൺ ടൈം രജിസ്‌ട്രേഷൻ വഴിയോ നിലവിലുള്ള പ്രൊഫൈലിലൂടെയോ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതു പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാൻ ഉന്നതതലസമിതി : കെ രാധാകൃഷ്ണൻ‍ ചെയർമാൻ

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയുമായുള്ള വിവാദങ്ങൾ നിലനിൽക്കെ സുതാര്യവും സു​ഗമവുമായി പൊതുപരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്....

മഴക്കെടുതി; തദ്ദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട :സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 0471 2317214 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍...
- Advertisment -

Most Popular

- Advertisement -