Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsChennaiസർക്കാരുണ്ടാക്കാൻ വിജയിന്‍റെ...

സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം:  സി പി എമ്മിനൊപ്പം മറ്റുള്ളവരുമായും ബന്ധപ്പെട്ടന്നാണ് വിവരം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം.107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി വി കെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായില്ല.

234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തില്‍ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി വിജയ് സി പി എം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ട്. എം കെ സ്റ്റാലിന്‍റെ ഡി എം കെ സഖ്യത്തില്‍ മത്സരിച്ച്‌ ജയിച്ച 2 എം എല്‍ എമാരുള്ള സി പി എമ്മിനെ ഒപ്പം നിർത്താനാണ് ടി വി കെയുടെ ശ്രമം.

എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സി പി എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പദ്മനാഭപുരം, കീഴ്വേലൂർ എന്നീ സീറ്റുകളിലാണ് തമിഴ്‌നാട്ടില്‍ സി പി എം വിജയിച്ചത്. സി പി എമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാടിന് ചക്കുളത്തുകാവ് ക്ഷേത്രത്തിൻറെ കൈത്താങ്ങ് ; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം കൈമാറി

എടത്വാ: ദുരന്തം വിതച്ച വയനാടിന് ചക്കുളത്തുകാവ് ശ്രീ  ഭഗവതി ക്ഷേത്രത്തിൻറെ കൈത്താങ്ങ്. ചക്കുളത്തുകാവ് ട്രസ്റ്റിൻറെയും  ചക്കുളത്തമ്മ സഞ്ജിനി  ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ചു ലക്ഷം രൂപയുടെ ചെക്ക്...

തുഷാർ വെള്ളാപ്പള്ളി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...
- Advertisment -

Most Popular

- Advertisement -