Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAdoorയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച 38കാരൻ അറസ്റ്റിൽ

അടൂർ: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടയിൽ മാമൂട് വിനോദ് ഭവനിൽ വിനോദി(38)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്‌നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡനം പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പീഡനത്തിന്റെ നഗ്‌നദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ പീഡന വിവരം ഓട്ടോ ഡ്രൈവറുടെ ഭാര്യയെ അറിയിച്ചതിന്റെ വിരോധത്തിൽ പ്രതി മർദിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നു : ജയിലിന് മുന്നിൽ പ്രതിഷേധവുമായി കുടുംബം

ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നുവേന്നാരോപിച്ച്‌ അഡിയാല ജയിലിന് മുന്നിൽ കുടുംബം പ്രതിഷേധിച്ചു.  ഇമ്രാൻ ഖാന്റെ അവകാശങ്ങൾ ജയിൽ അധിക‍ൃതർ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് ആശങ്കയുണ്ടെന്നും...

ആറന്മുള വള്ളസദ്യ :  സ്പെഷൽ പാസ് മൂലം പങ്കെടുത്തത് 14000 പേർ

ആറന്മുള : ആറന്മുള വള്ളസദ്യയിൽ സ്പെഷൽ പാസ് മൂലം ഇതുവരെ പങ്കെടുത്തത് 14000 പേർ.  ആറന്മുള സദ്യ ജൂലൈ 20ന് ആരംഭിച്ചത്.  സെപ്റ്റംബർ 16ന് അവസാനിക്കും. ഇരുപതിനായിരം ആൾക്കാർ ഈ സീസണിൽ പങ്കെടുക്കും....
- Advertisment -

Most Popular

- Advertisement -