Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട നിലയിൽ...

ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന വയോധികയെയും മകളെയും  സാമൂഹ്യ നീതി വകുപ്പ് സുരക്ഷിതമാക്കി

പത്തനംതിട്ട : ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന വയോധികയെയും മകളെയും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്ത് സുരക്ഷിതമാക്കി.ഇലന്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അരുൺ രാജ് ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിച്ച അപേക്ഷ പ്രകാരം ആരും സംരക്ഷിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന വയോധികയെയും മകളെയും ഏറ്റെടുത്ത് സാമൂഹ്യ നീതി വകുപ്പ് സുരക്ഷിത സ്ഥാനത്താക്കിയത്.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷംലാ ബീഗത്തിൻ്റെ നിർദ്ദേശാനുസരണം റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ നേതൃത്യത്തിൽ അമ്മയെ സെൻ്റ് മേരീസ് ഓൾഡേജ് ഹോം ഫോർ വുമൺ, തട്ട കീരക്കുഴി എന്ന സ്ഥാപനത്തിലും, മകളെ ബഥനി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്റർ ചിറ്റാർ എന്ന സ്ഥാപനത്തിലേക്കും മാറ്റി പാർപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോസ്‌കോയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 60 പേര്‍ കൊല്ലപ്പെട്ടു.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു 5...

പത്തനംതിട്ട- മലനട: കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന്  കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ എസ് ആർ ടി സി  ഓർഡിനറി സർവീസിന് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് ദിവസവും പകൽ 3.10-നാണ് മലനടയിലേക്ക് സർവീസ്. അടൂർ, മലനട വഴി...
- Advertisment -

Most Popular

- Advertisement -