Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ ഓഫീസ്...

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം  നിലയില്‍: മന്ത്രിമാരുടെ ഓഫീസുകളും തീരുമാനമായി

തിരുവനന്തപുരം: മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെയും അഞ്ച് മന്ത്രിമാരുടെയും ഓഫീസുകള്‍ ഉണ്ട്.

നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.രണ്ടാം നിലയില്‍ കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഓഫീസുകളുണ്ടാകും. ഒന്നാം നിലയില്‍ മോന്‍സ് ജോസഫ്,ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കും ഓഫീസുകള്‍ അനുവദിച്ചു.

നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ സണ്ണി ജോസഫിന്റെ ഓഫീസാണ്. രണ്ടാം നിലയില്‍ അനൂപ് ജേക്കബിന്റെ ഓഫീസ് പ്രവര്‍ത്തിക്കും. മെയിന്‍ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനില്‍കുമാറിന്റെയും ഓഫീസുകള്‍. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ ടി സിദ്ദിഖിന്റെ ഓഫീസും മൂന്നാം നിലയില്‍ കെ എ തുളസിയുടെ ഓഫീസും പ്രവര്‍ത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്‌സ് യൂത്തിന്റെ  ഒരു വര്ഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ബിലീവേഴ്‌സ് യൂത്തിന്റെ ആഭ്യമുഖ്യത്തിൽ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശശി തരൂർ എംപി ഉൽഘാടനം ചെയ്തു. യുവ തലമുറയെ...

തൃശൂരിൽ ഇന്ന് പുലിക്കളി മഹോത്സവം

തൃശ്ശൂർ : ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. ഇന്നു വൈകിട്ട് 4 മുതൽ രാത്രി 10 വരെ സ്വരാജ് റൗണ്ടിൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പുലികളിയുടെ ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -