Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalപ്രധാനമന്ത്രിയെ അധിക്ഷേപിച്ച്...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നോർവേ പത്രം : വൻ പ്രതിഷേധം

ഓസ്ലോ : ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച കാർട്ടൂണുമായി നോർവേ പത്രം ആഫ്റ്റൻപോസ്റ്റൻ. പ്രധാനമന്ത്രി മോദിയെ മകുടി ഊതുന്ന ഒരു ‘പാമ്പാട്ടി’യായി ചിത്രീകരിക്കുകയും, പാമ്പിനു പകരം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയർന്നു വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽ  എന്ന തലക്കെട്ടിൽ ഫ്രാങ്ക് റോസ്വികിൻ എഴുതിയ  ലേഖനത്തോടൊപ്പമാണ് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു ‘പാമ്പാട്ടികളുടെ നാടായി’ മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

നോർവേ സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടയിലാണ് ഈ കാർട്ടൂൺ പുറത്തുവന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലമ്പൂരിൽ...

എസ്‌ഐആര്‍ : കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30  വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്...
- Advertisment -

Most Popular

- Advertisement -