Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസെൻസസ് 2027:...

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി

ആലപ്പുഴ: ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ ജെ മോബി, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വി സി നിഷ എന്നിവർ ഉദ്യോഗസ്ഥർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

മാസ്റ്റർ ട്രെയിനർമാരായ വിഷ്‌ണു ശ്രീവൽസൻ, കെ ശ്രീകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ട് ബാച്ചുകളിലായി ആകെ 76 പേർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിൽ 38 പേർ പങ്കെടുത്തു.

രണ്ടാം ബാച്ചിനായുള്ള പരിശീലന ക്ലാസുകൾ മേയ്‌ 21 മുതൽ 23 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാതല പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിലായിരിക്കും അടുത്ത ഘട്ടത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 13-03-2026 Suvarna Keralam SK-44

1st Prize Rs.1,00,00,000/- RT 520875 (NEYYATTINKARA) Consolation Prize Rs.5,000/- RN 520875 RO 520875 RP 520875 RR 520875 RS 520875 RU 520875 RV 520875 RW 520875 RX 520875...

വി.എസ്.എസ് സംസ്ഥാന പ്രസിഡന്റായി ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : വി.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറൽ സെക്രട്ടറിയും മാള മുൻ MLA യുമായ ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം മാമൻ മാപ്പിള ഹാളിൽ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ശേഷം...
- Advertisment -

Most Popular

- Advertisement -