Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യവകുപ്പ് ജീവനക്കാരെ...

ആരോഗ്യവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തയാൾ റിമാൻഡിൽ

പന്തളം : ആരോഗ്യവകുപ്പിന്റെ സർവ്വേയുടെ ഭാഗമായി  ചേരിക്കലിൽ എത്തിയ പന്തളം ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ഡ്യൂട്ടി നടത്തപ്പെടുകയും ചെയ്തയാളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.  ചേരിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ധനേഷ് (34)  ആണ് അറസ്റ്റിലായത്.

സർക്കാർ നിർദേശപ്രകാരം തങ്ങൾ സർവേയുടെ ഭാഗമായി വന്നവരാണെന്ന് പറഞ്ഞിട്ടും  അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇത് റെക്കോർഡ് ചെയ്യാൻ ശ്രമിച്ച മൊബൈൽ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചതായും ആരോഗ്യ വകുപ്പ് ജീവനക്കാർ പരാതിയിൽ പറയുന്നു.

അറസ്റ്റിലായ ധനേഷും ഇയാളുടെ അമ്മ വത്സലയും ചേർന്നാണ് ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. പന്തളം ഇൻസ്പെക്ടർ സജീഷ് കുമാർ , എസ് ഐ വിനോദ് കുമാർ , എ എസ് ഐ സുരേഷ്, എസ് സി പി ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി  വിധി പറയാൻ മാറ്റി

പത്തനംതിട്ട : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. കേസ് ഡയറി ഹാജരാക്കാൻ...

കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് –  കെ.ബി. ഗണേഷ് കുമാർ

അടൂർ : ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ എതിർത്ത കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്...
- Advertisment -

Most Popular

- Advertisement -