Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsമുട്ടില്‍ മരം...

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് കോടതി

വയനാട്: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി. മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമര്‍പ്പിക്കാനാണ് പൊലീസ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം 112 മരങ്ങളുടെതായി 800 തടികളുടെ കണക്ക് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നിലവില്‍ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരങ്ങളുടെ കമ്പുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്നത്. തടികള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ക്കായാണ് പൂര്‍ണമായ കണക്ക് കോടതി ആവശ്യപ്പെട്ടത്. മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പസന്നിധിക്ക് കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ആഘോഷലഹരിയിലാക്കി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര വർണക്കാവടികളും താളമേളങ്ങളും കൊണ്ടു സന്നിധാനത്തിന്റെ സന്ധ്യയ്ക്ക് ഉത്സവപ്പകിട്ടേകി. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം...

മൂലം ജലോത്സവം : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റിൽ നാളെ നടക്കുന്ന മൂലം ജലോത്സവത്തിൻ്റെ ഭാഗമായി   മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ്റ് വരെ സ്പീഡ് ബോട്ടുകളുടെ സർവ്വീസുകൾ താൽക്കാലികമായി നിരോധിച്ചതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 
- Advertisment -

Most Popular

- Advertisement -