Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവകേരള രക്ഷാപ്രവര്‍ത്തനം:...

നവകേരള രക്ഷാപ്രവര്‍ത്തനം: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍: അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി

ആലപ്പുഴ: നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവര്‍ പ്രതികളാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളും അടക്കം ശേഖരിച്ചശേഷമാണ് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ക്കുമെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല. തുടരന്വേഷണത്തിനു ശേഷമാകും വകുപ്പുകള്‍ ചുമത്തുക. ഈ അഞ്ച് പേര്‍ക്കുമെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ഉടന്‍ ഡിജിപിക്ക് കൈമാറും.

ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ്, പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ലാത്തി കൊണ്ട് യൂത്ത് കോണ്‍ഗ്രസുകാരുടെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഭാഗത്തു നിന്നും ഗുരുതരചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിലെത്തും: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലെത്തി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍...

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രവുമായി യുവശാസ്ത്രജ്ഞൻ

ആലപ്പുഴ : തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും പായലുകള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി യുവശാസ്ത്രജ്ഞനായ മുഹമ്മ ഋഷികേശ് നിര്‍മ്മിച്ച ചെറു യന്ത്രസംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി പ്രസാദ്  നിര്‍വഹിച്ചു. രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞനാണ്...
- Advertisment -

Most Popular

- Advertisement -