Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ല

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് റിപ്പോർട്ട് .നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്നും സ്വർണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ഇടയ്‌ക്കിടെ കാണാതാകുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് അടിയന്തര റിപ്പോർട്ട് നൽകി.

ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ച് നാളുകളായി കാണാനില്ല.ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ഇത്‌ ഇതുവരെ തിരികെ എത്തിച്ചിട്ടില്ല.വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയ സ്വര്‍ണവിളക്കും തിരികെ വന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്.

നിലവിലെ സാഹചര്യത്തിൽ ക്ഷേത്രത്തിലെ നിലവറക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണവും വെള്ളിയും എത്രയും വേഗം സ്ട്രോങ് റൂമിലേക്ക് സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും ക്ഷേത്ര സുരക്ഷയിലെ അപാകത പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡിജിപി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുനായി തെരച്ചിൽ ഊർജിതം : റഡാറെത്തിച്ചു

ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. സൂറത്കൽ എൻഐടിയിൽ നിന്നുള്ള...

മൂക്കന്നൂർ പള്ളിയോടം, ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് സ്വീകരണം

കോഴഞ്ചേരി: വഞ്ചിപ്പാട്ടും ദേവ സ്തുതികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോടത്തിനായുളള ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് മൂക്കന്നൂർ മാലിപ്പുരയിൽ ആവേശേ ജ്വല സ്വീകരണം നൽകി. കഴിഞ്ഞ ദിവസം കണ്ടൻ പേരൂരിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ...
- Advertisment -

Most Popular

- Advertisement -