Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ പെൺകുട്ടികളെ...

കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; 3 പേർ അറസ്റ്റിൽ

കൊച്ചി : കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിലായി.പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയെ പിടികൂടാനുണ്ട്. മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.

ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾ താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു .എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഇവരെ കമന്റടിക്കുകയായിരുന്നു. പെൺകുട്ടികൾ കമന്റടി ചോദ്യം ചെയ്തതോടെ വാക്കേറ്റവും പിന്നാലെ കയ്യേറ്റവുമുണ്ടായി.പെൺകുട്ടികളിൽ ഒരാളെ യുവാക്കൾ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെൺകുട്ടിക്ക് കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിലെ സപ്താഹയജ്ഞത്തിന് (മൂലം) തുടക്കമായി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച  സപ്താഹയജ്ഞത്തിന് (മൂലം) തുടങ്ങി. ക്ഷേത്രം കീഴ്ശാന്തി അഭിലാഷ്. പി.ഡി.യുടെ കാർമ്മികത്വത്തിൽ മഹാഗണപതി...

കർക്കടക മാസാരംഭം: പ്രമുഖ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം

പത്തനംതിട്ട: കർക്കടക മാസാരംഭമായതോടെ  ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ...
- Advertisment -

Most Popular

- Advertisement -