Tuesday, June 2, 2026
No menu items!

subscribe-youtube-channel

HomeNewsപെട്രോളിയം ഉത്പന്നങ്ങളുടെ...

പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയിലൂടെ സംസ്ഥാനത്തിന് കിട്ടുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വയ്‌ക്കുന്ന കാര്യം ഇല്ലെന്ന്   മുഖ്യമന്ത്രി വി.ഡി സതീശന്‍. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോേട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ട്, ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രൂഡ് വില രാജ്യാന്തര തലത്തിൽ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്‍പിജി വാണിജ്യ സിലിണ്ടർ 3000 കടന്നു. ഡീസൽ പെട്രോൾ വില കൂടി. നിർമാണ സാമഗ്രികളുടെ വിലയും കൂടി.

എല്‍ഡിഎഫ് ഭരിച്ചപ്പോൾ സംസ്ഥാന ടാക്സ് കുറയ്‌ക്കണം എന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. അധിക നികുതി കുറക്കുന്നത് മര്യാദയാണ്. 150 കോടി വരെ ഖജനാവിലേക്ക് പ്രതിമാസം വരുന്നു. ഇത് കുറക്കാവുന്നതാണെന്നും ബാലഗോപാല്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി നികുതി വേണ്ടെന്ന് വയ്‌ക്കില്ലെന്ന് പറഞ്ഞത്.

3000 കോടിയോളം രൂപ സിവിൽ സപ്ലൈക്ക് കൊടുക്കാനുള്ളത് അത് കൊടുക്കണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ല. വിലക്കയറ്റം കുതിക്കുമ്പോൾ ആയിരുന്നു ഇടത് സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത്. ക്ഷേമ പെൻഷൻ ഫണ്ടിന്റെ പേരിലായിരുന്നു നടപടി.

വില വർദ്ധനവ് തടയാൻ ഈ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിസ്മയിക്കുന്ന ധവള പത്രം വരും കണക്ക് അപ്പോൾ പറയാം അടയന്തര പ്രമേയം സഭ നിർത്തി ചർച്ച ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു പ്രതിപക്ഷ നേതാനായിരുന്ന വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.  അടിയന്ത്രര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സസ്പെൻഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇന്‍ ചാർജ് മരിച്ച നിലയിൽ

തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിലെ മു​ന്‍ സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു...

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു.ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -