Saturday, June 6, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഗവൺമെന്റ്...

കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്ത്‌ തല പരിസ്ഥിതി ദിനാചരണം നടന്നു

തിരുവല്ല : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.”#Now For Climate” എന്ന സന്ദേശം ഉയർത്തിയാണ് പരിപാടി നടന്നത്.അധ്യാപകർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, സന്യാസി ശ്രേഷ്ഠർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ നീതു മാമ്മൻ, വാർഡ് മെമ്പർമാരായ അഭിലാഷ് വെട്ടിക്കാടൻ, രാജീവ്‌, ദീപ എം നായർ, റെജി തോമസ്, അനുപമ, പുഷ്പ, ജോസ് തേക്കാട്ടിൽ, അജിത, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ വിവിധ വാർഡുകളിൽ നിന്നായി പരിപാടിയിൽ സംബന്ധിച്ചു.

കൃഷി ഓഫീസർ താരമോഹൻ മുഖ്യ സന്ദേശം നൽകി. “ഓരോ തൈയും നാളെയുടെ ശുദ്ധവായുവാണ്” എന്ന സന്ദേശം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശങ്ങൾ പങ്കുവെച്ചു. മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയാനും, ജലസംരക്ഷണത്തിനും, ജൈവൈവിധ്യം നിലനിർത്താനും സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു.

പഞ്ചായത്തിലെ 12 സ്കൂളുകളിൽ ഒരേദിവസം വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും പുതിയ തലമുറയിൽ വളർത്തുക,പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തരവാദിത്ത ബോധം വളർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര പഞ്ചായത്ത്  സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രിന്ററും വിതരണം  ചെയ്തു

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -2025 ജനകീയ ആസൂത്രണ പദ്ധതിയിൽ നടപ്പിലാക്കിയ  പഞ്ചായത്തിലെ എല്ലാ ഗവൺമെന്റ് എൽ.പി സ്കൂളുകൾക്കും നൽകുന്ന ലാപ്ടോപ്പിന്റെയും പ്രിന്ററിന്റെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്...

അറബിക്കടലിൽ തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി : തീയണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി : അറബിക്കടലിൽ തീപിടിച്ച വാൻഹയി 503 കപ്പൽ ഇടത് വശത്തേക്ക് ചരിഞ്ഞുതുടങ്ങിയതായി വിവരം.ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നുണ്ട് .കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള...
- Advertisment -

Most Popular

- Advertisement -