Monday, September 21, 2026
No menu items!

subscribe-youtube-channel

HomeEducationമഹാത്മാ ഗാന്ധി...

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

തിരുവനന്തപുരം : ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), മല്ലപ്പള്ളി (0469-2681426, 8547005033), കടുത്തുരുത്തി (8547005049), കാഞ്ഞിരപ്പള്ളി (04828-206480, 8547005075) പയ്യപ്പാടി (8547005040), മറയൂർ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (8547005047), പുത്തൻവേലിക്കര (0484-2980324, 8547005069) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വർഷത്തിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിൽ, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ http://admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. ജൂൺ 8 രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ സുഗതോത്സവത്തിന് തുടക്കമായി

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി   നാല് നാൾ നീളുന്ന സുഗതോത്സവത്തിന്  ആറമ്മുളയിൽ തുടക്കമായി.  സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത...

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...
- Advertisment -

Most Popular

- Advertisement -