Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiസി എം...

സി എം ആര്‍ എല്‍- എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

ന്യൂഡല്‍ഹി: സി എം ആര്‍ എല്ലും വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുളള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എം.ആര്‍ അജയനാണ് തടസ ഹര്‍ജി നല്‍കിയത്.

ഇ ഡി അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആര്‍ എല്‍ അപ്പീല്‍ നല്‍കുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം.

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇ ഡി റെയ്ഡിനെ തുടര്‍ന്ന് പഴുതടച്ചുള്ള അന്വേഷണത്തിനാണ് ഡയറക്ടര്‍ രാഹുല്‍ നവീന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പരമാവധി തെളിവുകള്‍ ലഭ്യമാക്കിയ ശേഷം വീണയ്‌ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കാനാണ് തീരുമാനം.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയ്‌ക്കും കമ്പനിയ്‌ക്കുമായി ഐടി സേവനങ്ങള്‍ക്ക് എന്ന പേരില്‍ സി എം ആര്‍ എല്‍ കമ്പനി നല്‍കി എന്നതാണ് കേസിന് ആസ്പദമായ സംഭവം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നദികളിൽ പ്രളയ മുന്നറിയിപ്പ് ; മഞ്ഞ അലർട്ട്

കോട്ടയം : ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ പത്തനംതിട്ട അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ),തൃശ്ശൂർ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ) നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത...

ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല: ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. തറയിൽ കുഴിക്കാട്ട് അഗ്നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി...
- Advertisment -

Most Popular

- Advertisement -