Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയിലെ സൗജന്യയാത്ര...

കെഎസ്ആർടിസിയിലെ സൗജന്യയാത്ര ; ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും .ശേഷം ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ ബസുകളിലേക്ക് സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും .ജൂൺ 15 മുതലാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി.പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടായേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണ് –  ഗവർണർ

തിരുവല്ല: സമഗ്രമായ ചികിത്സ നൽകി അനവധി രോഗികൾക്ക് പ്രത്യാശ പകർന്ന  സേവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണെന്നും കേരളാ ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ...

ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട്  അതൃപ്തി പ്രകടിപ്പിച്ച സംഭവം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ...
- Advertisment -

Most Popular

- Advertisement -