Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് വയസ്സുകാരൻ...

മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ സ്വർണ്ണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവല്ല : കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ 25 സെന്റിമീറ്റർ നീളമുള്ള സ്വർണ്ണമാല എന്റോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ചങ്ങനാശ്ശേരി സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിയാണ് രാത്രി ഒൻപത് മണിയോടെ അബദ്ധത്തിൽ സ്വർണ്ണമാല വിഴുങ്ങിയത്.

മാല ആദ്യം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയെങ്കിലും, വീട്ടുകാർ ഉടൻ തന്നെ ‘ഹൈംലിക്ക് മാനുവർ’ (Heimlich Maneuver) പ്രഥമശുശ്രൂഷ നൽകിയതിനെത്തുടർന്ന് വയറ്റിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി രാത്രി 12 മണിയോടെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ എമർജൻസി വിഭാഗവും മറ്റ് വിദഗ്ദ്ധ മെഡിക്കൽ വകുപ്പുകളും പുലർച്ചെ 2 മണിയോടെ പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. അനീഷ് ജോർജ് പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ‘റോത്ത് നെറ്റ്’ (Roth Net) സാങ്കേതികവിദ്യ ഉപയോഗിച്ച് അതീവസങ്കീർണ്ണമായ പ്രക്രിയയിലൂടെ മാല പുറത്തെടുത്തു.

ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഇല്ലാതെയാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. തീർത്തും ആരോഗ്യവാനായ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കൃത്യസമയത്തുള്ള മികച്ച ഇടപെടലിലൂടെ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ ബിലീവേഴ്സ് ആശുപത്രി അധികൃതർ സന്തോഷം പ്രകടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യയുടെ ആവശ്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ബ്രിട്ടൺ വിളിച്ച് ചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.ഹോർമുസിലെ ആക്രമണങ്ങളിൽ നാവികരുടെ ജീവൻ നഷ്ടമായ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി...

തിരുവല്ലയിൽ ആധാരം എഴുത്തുകാർ ധർണ നടത്തി

തിരുവല്ല : രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണാസമരം നടത്തി. തിരുവല്ല സബ് രജിസ്ട്രാർ ഓഫീസിൽ പടിക്കൽ നടത്തിയ സമരം എകെഡിഡബ്യു ആൻ്റ്...
- Advertisment -

Most Popular

- Advertisement -