Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKollamതെന്മല പുനർജനി...

തെന്മല പുനർജനി കേന്ദ്രത്തിലെ ക്രൂര പീഡനം:  അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർ ക്രൂരമായ പീഡനത്തിനും അവഗണനയ്ക്കും ഇരയായ സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുനർജനി അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്ന വയോജനങ്ങളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകി. സംസ്ഥാനത്തെ സമാനമായ മറ്റ് സ്ഥാപനങ്ങളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും, ഇത്തരം കേന്ദ്രങ്ങളിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അന്തേവാസികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കിയ ശേഷം അവർക്ക് മതിയായ ചികിത്സയോ ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് പുനർജനി കേന്ദ്രത്തിനെതിരെയുള്ള പ്രധാന പരാതി.

9 പുരുഷന്മാരും 3 സ്ത്രീകളും ഉൾപ്പെടെ 12 അന്തേവാസികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഏഴുപേരോളം കഴിഞ്ഞിരുന്നത് അതിവിദൂരമായ ഒരു ചെറിയ മുറിയിലായിരുന്നു. പ്രഭാതകൃത്യങ്ങൾ പോലും സ്വയം ചെയ്യാൻ ബുദ്ധിമുട്ടുന്ന വയോധികരെ തികച്ചും വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിലാണ് പാർപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രിൽ 25-ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ഭർത്താവ് ബ്രഹ്മദാസ് കേന്ദ്രത്തിന്റെ മേൽനോട്ടം ഏറ്റെടുത്തത്. ഇതിനുശേഷമാണ് അന്തേവാസികളോടുള്ള ക്രൂരതയും ചൂഷണവും വർദ്ധിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളിലും ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം: മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത

കോന്നി: ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം എന്നും നമ്മുടെ സമൂഹത്തിൻറെ ഉന്നതിക്ക് മുൻകാലങ്ങളിൽ സഭകൾ നൽകിയ മഹത്തര സംഭാവനകൾ തുടർന്നും നൽകണമെന്നുംസഭകൾ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയ തുടരണമെന്നുംബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ മോറോൻ...

തിരുവനന്തപുരത്ത് ഓട്ടോയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിൽ...
- Advertisment -

Most Popular

- Advertisement -