Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിയദർശിനി സൗജന്യ...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി : നാളെ 9 മണിക്ക് മുന്‍പായി കയറുന്ന  യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാർക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ നിലവിൽ വരും. ജൂൺ 15-ന് രാവിലെ 8.30-ന്  മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതലാണ് സൗജന്യമായ ‘0’ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനാൽ 9 മണിക്ക് മുൻപായി ബസ്സിൽ കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവയിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും കെഎസ്ആർടിസിയുടെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം : അര്‍ജന്റീന ടീം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടീമിനെ എത്തിക്കാനായി പണം അടച്ച സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക്...

കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം: ആളപായമില്ല

കോട്ടയം :  കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം. ആളപായമില്ല. പാഴ്സൽ ഓഫിസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ തീയണച്ചു.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം....
- Advertisment -

Most Popular

- Advertisement -