Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസംസ്ഥാനത്ത് ഒരു...

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഒൻപതുവയസുകാരന്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ജൂൺ മാസത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. ജില്ലയില്‍ നിപയ്‌ക്കും ഷിഗെല്ലയ്‌ക്കും പുറമേ കോളറ ആശങ്കയും തുടരുകയാണ്.

ഇന്നലെ തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇവർ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം 135 കടന്നു. 500ല്‍ പരം പേര്‍ക്ക് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

വയനാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് കൂടുതലായി രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസായി നിർദേശിച്ചു

ന്യൂഡൽഹി : സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നാമനിർദ്ദേശം ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. അടുത്ത മാസം 23 നാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി വിരമിക്കുന്നത് .2027...

കെഎസ്ആർടിസിയുടെ 143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ...
- Advertisment -

Most Popular

- Advertisement -