Thursday, June 18, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളാപ്പള്ളി നടേശന്...

വെള്ളാപ്പള്ളി നടേശന് പൂർണ്ണ പിന്തുണ :  എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട ജില്ലാ യൂണിയൻ

പത്തനംതിട്ട : കേരളത്തിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് പത്തനംതിട്ട ജില്ല  യൂണിയൻ ഭാരവാഹികൾ.

മുഖ്യധാര രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും മുസ്ലിം ലീഗിൻറെ വർഗീയ നിലപാടുകളും തുറന്നുപറഞ്ഞാൽ ആരെയും വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തിൽ, ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്. 

സംസ്ഥാനത്തിൻ്റെ പൊതു ഫണ്ട് ചില വിഭാഗക്കാർ കൊള്ളയടിക്കുന്നത് കണ്ട് മൗനം പാലിക്കാൻ എസ്.എൻ.ഡി.പി. യോഗം തയ്യാറല്ല. വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാം എന്ന് ആരുടെയും മോഹം നടക്കില്ല. സംസ്ഥാനത്തെ പിന്നോക്ക ജന വിഭാഗത്തിന്റെ ധീരനായകനാണ് വെള്ളാപ്പള്ളി.

കേരളത്തിലെ മുഖ്യധാര ഇടതുപക്ഷ പാർട്ടികളുടെ നട്ടെല്ലാണ് ഈഴവ സമുദായം. ഈ പാർട്ടിയിലെ വിശേഷിച്ച് സി.പി.എമ്മിലെ അപചയം തുറന്നു പറഞ്ഞു എന്ന കുറ്റം മാത്രമാണ് അടുത്തിടെ വെള്ളാപ്പള്ളി ചെയ്‌തത്‌. ഇടതു സർക്കാരിന് മൂന്നാം തുടർഭരണം നഷ്ടമാകാൻ കാരണം ഇടതുമുന്നണിയിലെ കുതികാൽവെട്ടും സി.പി.എം നേതൃനിരയിലെ പാളിച്ചകളുമാണ്. അത് ഉൾക്കൊള്ളാതെ ദയനീയ തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫിൻ്റെ ചില നേതാക്കൾ.

മുസ്ലിംലീഗിൻ്റെ വർഗീയതയും അഴിമതിയും ചോദ്യം ചെയ്‌തതാണ് വെള്ളാപ്പള്ളിയുടെ കുറ്റം എങ്കിൽ ആ കുറ്റം യോഗം പ്രവർത്തകർ ഏറ്റെടുക്കുന്നു. അധികാരത്തിൻ്റെ ബലത്തിൽ ഇനിയും പൊതുമുതൽ കൊള്ളയടിക്കാൻ ആണ് ശ്രമമെങ്കിൽ അതിനെയും നേരിടും. മുസ്ലിം സമൂഹത്തെ അല്ല മുസ്ലിം ലീഗിനെയാണ് ജനറൽ സെക്രട്ടറി വിമർശിക്കുന്നത്. ലീഗ് അല്ല മുസ്ലിം എന്ന തിരിച്ചറിയാനുള്ള വകതിരിവ് ഒക്കെ കേരള സമൂഹത്തിനുണ്ട്.

വെള്ളാപ്പള്ളി നടേശന് എതിരായ ഏത് നീക്കത്തിനെയും അതേ നാണയത്തിൽ നേരിടാനും ആളും അർത്ഥവും എസ്.എൻ.ഡി.പി. യോഗത്തിനും ഈഴവ സമുദായത്തിനും ഉണ്ടെന്ന് എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട ജില്ലയിലെ യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ 6 യൂണിയനുകളിലെ നേതാക്കളായ പത്തനംതിട്ട എസ്. എൻ. ഡി. പി. യുണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, തിരുവല്ല യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ സന്തോഷ് ശാന്തി, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ, അടൂർ യൂണിയൻ കൺവീനറും റാന്നി യൂണിയൻ കൺവീനറുമായ അഡ്വ. മണ്ണടി മോഹൻ, യോഗം കൗൺസിലർ എബിൻ അമ്പാടി, യോഗം അസിസ്റ്റൻ്റ സെക്രട്ടറി റ്റി. പി. സുന്ദരേശൻ, യോഗം ഇൻ സ്പെക്ടിംഗ് ആഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ  പത്ര സമ്മേളനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയിൽ ഒബിസിറ്റി ക്ലിനിക് ഉദ്ഘാടനം

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ  അമിത വണ്ണത്തിനു പ്രത്യേക ചികിത്സ ലക്ഷ്യമാക്കി ഒബിസിറ്റി ക്ലിനിക് ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ്...

Kerala Lotteries Results : 14-01-2025 Sthree Sakthi SS-450

1st Prize Rs.7,500,000/- (75 Lakhs) SV 641769 (KAYAMKULAM) Consolation Prize Rs.8,000/- SN 641769 SO 641769 SP 641769 SR 641769 SS 641769 ST 641769 SU 641769 SW 641769 SX...
- Advertisment -

Most Popular

- Advertisement -