Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസംസ്ഥാന ബജറ്റ്...

സംസ്ഥാന ബജറ്റ് ജനങ്ങളോട് നീതി പുലർത്തുന്നത് : മലങ്കരസഭ

കോട്ടയം : സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസവും കേരളത്തിന്റെ പ്രതീക്ഷകൾക്ക് ഇന്ധനം പകരുന്നതുമാണ് വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ. യുവജനങ്ങൾക്ക് നാട്ടിൽ മികച്ച വിദ്യാഭ്യാസത്തിനും, തൊഴിലിനും അവസരമൊരുക്കുമെന്ന പ്രഖ്യാപനം വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ഭാവിയിൽ ഉത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പും പദ്ധതികളും ആശാവഹമാണ്. റബറിന്റെ താങ്ങുവില 200 ൽ നിന്ന് 250 ആയി ഉയർത്തിയത് കർഷകർക്ക് താൽക്കാലിക ആശ്വാസം നൽകും. വരും ബജറ്റിൽ ഇത് 300 രൂപയിലേക്ക് വർധിപ്പിക്കുമെന്ന് കരുതാം. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ ബജറ്റിൽ കാണുന്നു.

പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ എത്രയും വേ​ഗം ഇത് പ്രാവർത്തികമാക്കി മലയോര ജനതയുടെ ആശങ്ക അകറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലയിലെ പട്ടയ വിതരണ തടസം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ സ്വാ​ഗതം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവർക്ക് കരുതലാകാൻ വിഭാവനം ചെയ്ത വൺ കേരള കരുതൽ മിഷന് മലങ്കരസഭ പൂർണ പിന്തുണ ഉറപ്പ് നൽകുന്നു.

പ്രവാസികളെ നിക്ഷേപകരും സംരംഭകരുമായി വളർത്താനുള്ള ശ്രമങ്ങൾ നാടിന്റെ വളർച്ചയ്ക്ക് ​ഗുണം ചെയ്യും. വിദ്യാർത്ഥികൾ എൻ.സി.സിയിലോ, ഏതെങ്കിലും കായിക ഇനങ്ങളിലോ പങ്കെടുക്കുന്നത് നിർബന്ധമാക്കാനുള്ള തീരുമാനം അവരെ തെറ്റായ വഴികളിലേക്ക് പോകുന്നത് തടയുമെന്നും അഡ്വ.ബിജു ഉമ്മൻ വിലയിരുത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം : പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി

കൊച്ചി : എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു .പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായതായി പോസ്റ്മോർട്ടത്തിൽ കണ്ടെത്തി. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നും...

അതിഥി അദ്ധ്യാപകർക്കും മാസാമാസം ശമ്പളം ; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം : സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി...
- Advertisment -

Most Popular

- Advertisement -