Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലബിംബത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല ബിംബത്തിന്റേയും 30 പരിവാര ദേവതാ വിഗ്രഹങ്ങളുടെയും പുനരുദ്ധാരണം ഇന്ന് ആരംഭിച്ചു. ബിംബങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള മൃത്ത് തയാറാക്കുന്നതിനാവശ്യമായ കഷായം നിർമ്മിക്കുന്ന പ്രവൃത്തികളാണ്  വൈകിട്ട് 4.45നും 5.25നും മദ്ധ്യേ ആരംഭിച്ചത്.

കഷായം നിർമ്മിക്കുന്നതിന് ആവശ്യമായ വിവിധ തരം മണ്ണ് ഉൾപ്പെടെയുള്ള സാധനങ്ങൾ  വൈകിട്ട് 4.30ന് കിഴക്കേനടയിലെത്തി. തന്ത്രി, രാജകുടുംബാംഗങ്ങൾ, ശില്പിമാരായ എ.ആർ.ദുരൈ കൃഷ്ണ സ്വാമി, തൃക്കോഷ്ടിയൂർ മാധവൻ സ്വാമി, പടിഞ്ഞാറേ മഠം സ്വാമിയാർ, എട്ടര യോഗക്കാർ, ക്ഷേത്ര ഭരണസമിതി ചെയർമാൻ, ഉപദേശക സമിതി ചെയർമാൻ, അംഗങ്ങൾ, മൂലബിംബ പുനരുദ്ധാരണ വിദഗ്ദ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.

തുടർന്ന് കിഴക്കേനട വഴി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കി ശീവേലിപ്പുരയിലൂടെ എഴുന്നള്ളിച്ച് നിർമ്മാണം നടത്തുന്ന സ്ഥലത്തെത്തിച്ചു.  കാലപ്പഴക്കം കാരണം മൂലവിഗ്രഹത്തിനും ശ്രീകോവിലിലെ 30 പരിവാര ദേവതകളുടെ വിഗ്രഹങ്ങൾക്കും കേടുപാടുണ്ടെന്ന് 2017ൽ വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി  ആരംഭിച്ചത്.

വിഗ്രഹത്തിന് കാര്യമായ തകരാറുകൾ ഇല്ലാത്തതിനാൽ ‘ബാലാലയ പ്രതിഷ്ഠ’ ആവശ്യമില്ലെന്ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പരിശോധനകളും നിർദ്ദേശങ്ങളും നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല അർബൻ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണം ; നിക്ഷേപകർ ആശങ്കയിൽ

തിരുവല്ല : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2026 ഒക്ടോബർ 8-ന് പ്രവൃത്തി സമയം അവസാനിച്ചതുമുതൽ...

വളഞ്ഞവട്ടം ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവം

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് വളഞ്ഞവട്ടം പെരുംമ്പള്ളം മഹാദേവ ക്ഷേത്രത്തിൽ നിന്നും കാവടി വരവും മഹാ ഘോഷയാത്രയും നടന്നു.ശേഷം കാവടി അഭിഷേകം, കലാവേദിയിൽ ചാക്യർകൂത്ത്,...
- Advertisment -

Most Popular

- Advertisement -