Monday, June 22, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ എത്തുന്ന...

ഗുരുവായൂരിൽ എത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമാകുന്നു:  പൂങ്കുന്നം- ഗുരുവായൂർ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ തീരുമാനം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ആശ്വാസമേകി പൂങ്കുന്നം- ഗുരുവായൂർ റെയിൽവേ ഇടനാഴിയിൽ ട്രെയിനുകളുടെ വേഗത  വർദ്ധിപ്പിക്കാൻ ദക്ഷിണ റെയിൽവേയുടെ തീരുമാനം. ഈ 21 കിലോമീറ്റർ വരുന്ന ബ്രാഞ്ച് ലൈൻ പാതയിൽ നിലവിലുള്ള പഴയ ‘ട്രാബ്‌വേ ടൈപ്പ്’ ഓവർഹെഡ് ഇക്യുപ്‌മെന്റ് (വൈദ്യുത കമ്പികൾ) മാറ്റി അത്യാധുനിക രീതിയിലുള്ള ‘കൺവെൻഷണൽ ഒ.എച്ച്.ഇ’ സംവിധാനം സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകി.

റെയിൽവേ ശൃംഖലയിലുടനീളം വേഗതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായാണ് നടപടി. 11.22 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. റെയിൽവേ അധികൃതരുടെ വിലയിരുത്തൽ പ്രകാരം കൂടുതൽ സ്ഥിരതയും വിശ്വാസ്യതയും എളുപ്പമുള്ള അറ്റകുറ്റപ്പണികളും ഉറപ്പുനൽകുന്ന കൺവെൻഷണൽ ഒഎച്ച്ഇ സംവിധാനങ്ങൾ ഉയർന്ന വേഗതയിലുള്ള ട്രെയിൻ സർവീസുകൾക്ക് ഏറ്റവും അനുയോജ്യമാണ്.

നിലവിൽ ഈ പാതയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്റർ മാത്രമാണ്. പഴയ ട്രാബ്‌വേ ടൈപ്പ് ലൈൻ ആയതിനാലാണ്  വേഗത കൂട്ടാൻ കഴിയാതിരുന്നത്. ഒ.എച്ച്.ഇ മാറ്റുന്നതോടെ, ട്രാക്കുകളുടെയും സിഗ്നലിംഗിന്റെയും നിബന്ധനകൾക്ക് വിധേയമായി ഈ പാതയിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാകും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം :  ഇന്നു മുതൽ കർശന നിയന്ത്രണം

ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇന്നു മുതൽ പൊലീസിന്റെ കർശന നിയന്ത്രണം. വെർച്വൽ ക്യൂവിൽ പറയുന്ന ദിവസം അതേ സമയത്ത് അല്ലാതെ ദർശനത്തിനെത്തുന്നവരെ പമ്പയിൽ നിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല. നിലയ്ക്കൽ, പമ്പ,...

മണര്‍കാട് പള്ളിയിൽ എട്ടുനോമ്പിന് തിങ്കളാഴ്ച്ച കൊടിയേറും

കോട്ടയം : മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു തിങ്കളാഴ്ച്ച കൊടിയേറും. രാവിലെ  6ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സന്ത്രയോസ് നിർവഹിക്കും. 8.30ന് താഴത്തെ പള്ളിയില്‍ ഡോ....
- Advertisment -

Most Popular

- Advertisement -