Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഉള്ളിൽ വെളിച്ചമുള്ളവർക്കേ...

ഉള്ളിൽ വെളിച്ചമുള്ളവർക്കേ ലോകത്തിന് പ്രകാശമാകാൻ കഴിയൂ: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത

പരുമല: ദൈവസ്നേഹത്തിൽ അധിഷ്ഠിതമായി കാലഘട്ടത്തിന്റെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം യഥാർഥ അർത്ഥത്തിൽ ഫലവത്താകുന്നതെന്നും
ഉള്ളിൽ വെളിച്ചമുള്ളവർക്കേ മറ്റുള്ളവർക്ക് പ്രകാശം പകരാൻ കഴിയൂവെന്നും ദൈവികതയുടെ വെളിച്ചം ഹൃദയത്തിൽ നിറഞ്ഞവരാണ് ലോകത്തിന് വെളിച്ചമായി മാറുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ.

വൈ.എം.സി.എ സബ് റീജൻ സംഘടിപ്പിച്ച “സ്‌നേഹാദരം” പരിപാടി ഉദ്ഘാടനം നിർവ്വഹിക്കയായിരുന്നു അദ്ദേഹം. സ്നേഹവും കരുണയും സേവനവും മുഖമുദ്രയാക്കിയ ജീവിതശൈലിയിലൂടെ സമൂഹത്തിൽ പ്രത്യാശയുടെ വെളിച്ചം പരത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈ.എം.സി.എ ഉപദേശക സമിതി വൈസ് ചെയർമാൻ റെജി ജോർജ് മുഖ്യാപ്രഭാഷണം നടത്തി.

ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, ദേശീയ നിർവ്വഹണ സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഫ്രാൻസിസ് വി. ആൻ്റണി, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, ദേശീയ പേഴ്‌സണൽ സമിതിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് ടി. മങ്ങാട്, ഫാ. സഖറിയ പനയ്ക്കാമറ്റം കോറെപ്പിസ്കോപ്പാ, ഫാ. വി.എ ഏബ്രഹാം, ഫാ. ഡോ. കുര്യൻ ദാനിയേൽ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്  എന്നിവർ പ്രസംഗിച്ചു.

സബ് റീജണിൻ്റെ റൂബി ജൂബിലിയോടനുബന്ധിച്ച് വിവിധ വൈ.എം.സി.എ കളിൽ നിന്ന് അംഗങ്ങളായിട്ടുള്ള വൈദീകർ, പ്രൊഫഷണൽസ്, സൈനീകർ, കർഷകർ, സാഹിത്യക്കാരന്മാർ എന്നിവരെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടർ പട്ടിക പരിഷ്കരണം: ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ  തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത് രാത്രി എട്ടു മണി വരെയുള്ള കണക്കെന്നാണ് വിശദീകരണം. രണ്ടാം...

ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പത്തനംതിട്ട : പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തണ്ണിത്തോട് സ്വദേശികളായ 2 ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല ഭാഗത്ത്...
- Advertisment -

Most Popular

- Advertisement -