Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ...

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും: മേയർ വി വി രാജേഷ്

തിരുവനന്തപുരം: ജൂൺ 29 ന് നടക്കുന്ന  കൗൺസിൽ യോഗത്തിൽ  പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടുമെന്നു തിരുവനന്തപുരം മേയർ വി വി രാജേഷ്. കോർപറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി ഏറ്റവും സേഫ് ആണെന്നും മേയർ വ്യക്തമാക്കി.

തിരുവനന്തപുരം കോർപറേഷനിൽ ഇന്നലെയുണ്ടായ സംഘർഷത്തിലും തുടർസംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ. കാലിന് പൊട്ടൽ ഇല്ല. ഡിസ് ലൊക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്ചാർജ് ആയി.

മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്‌ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്.

കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു. ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെ. സംഘർഷത്തിൽ കേസുകൾ വരുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്തെ പാളയം, മ്യൂസിയം, മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ നിർമ്മാണങ്ങളുടെയും മറ്റും ഗുണനിലവാരവും ടെൻഡർ നടപടികളിലെ അപാകതകളും സംബന്ധിച്ചുള്ള വിഷയങ്ങൾ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കും.

അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് ഓഡിറ്റ് വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടു. പദ്ധതികളിലെ ക്രമക്കേടുകൾ കണ്ടെത്താനായി സ്മാർട്ട് സിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ചീഫ് സെക്രട്ടറിയോട് കോർപ്പറേഷൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി. വി രാജേഷ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേരൂർക്കടയിലെ യുവതിയുടെ കൊലപാതകം : സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31)പിടിയിൽ. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്. മുതിയാവിളയിലെ വാടകവീടിനു സമീപം...

ശബരിമല നട ഇന്ന് അടയ്ക്കും : ഡിസംബർ 30ന് തുറക്കും

ശബരിമല : ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച  ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി...
- Advertisment -

Most Popular

- Advertisement -