Wednesday, July 1, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് കോളേജ്...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദസമർപ്പണ ചടങ്ങ് നടന്നു

തിരുവല്ല :  ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദസമർപ്പണം നടന്നു.  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മൊറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

സമൂഹത്തിന് കാരുണ്യത്തിന്റെ സ്പർശമേകുന്ന നഴ്സിംഗ് പ്രൊഫഷനിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് മെത്രാപ്പോലീത്ത ആശംസകൾ നേർന്നു സംസാരിച്ചു.  കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ഔദ്യോഗികവക്താവും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് കോളേജ് ട്രസ്റ്റിയുമായ റവ.ഫാ സിജോ പന്തപ്പള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യമേഖലയിലെ മാറുന്ന സാഹചര്യങ്ങളെക്കുറിച്ചും നഴ്സുമാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും റവ.ഫാ സിജോ പന്തപ്പള്ളിൽ സൂചിപ്പിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. രോഗിയുടെ ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ ആരോഗ്യപരിചരണത്തിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.

ബിലീവേഴ്സ് ആശുപത്രി ചാപ്ലൈൻ റവ.ഫാ തോമസ് വർഗീസ്, ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ ഷെറിൻ പീറ്റർ, അഡ്മിനിസ്ട്രേറ്റിവ് ഹെഡ് അഡ്വ പ്രിൻസി പി വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനു മാത്യു, എന്നിവർ പ്രസംഗിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടന്‍ ജയറാം ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം  ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ജയറാമിന് സമന്‍സ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിര്‍ദേശം. സ്വര്‍ണക്കൊള്ള കേസിലെ...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കാതോലിക്കാദിനം ആഘോഷിച്ചു

കോട്ടയം :  മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  കാതോലിക്കാദിനം ആഘോഷിച്ചു.  മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാൻ സഭാ പതാക ഉയർത്തി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് വകുപ്പ്...
- Advertisment -

Most Popular

- Advertisement -