Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsചിറയിൻകീഴിൽ ഷവർമയും...

ചിറയിൻകീഴിൽ ഷവർമയും ഷവായയും കഴിച്ച് 21 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : ചിറയിൻകീഴിൽ കോംബോ ഓഫറിൽ ഷവർമയും ഷവായയും കഴിച്ച് 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു .കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപമുള്ള ‘സിഗ്നേച്ചർ ഡിഷസ്’ എന്ന സ്ഥാപനത്തിൽ നിന്നും തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേരാണ് ഛർദ്ദി, വയറിളക്കം എന്നിവയോടെ ആശുപത്രികളിൽ ചികിത്സ തേടിയത് .

ആകർഷകമായ കോംബോ ഓഫറുകളിൽ ഷവർമയും ഷവായിയും ലഭിക്കുമെന്ന പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ പലർക്കും കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ല .

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി കട അടച്ചുപൂട്ടി. മതിയായ ലൈസൻസോ അനുമതികളോ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വന്നിരുന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്

എറണാകുളം : അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30 ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍.ആന ഇലകളും പുല്ലുകളും...

വീട്ടില്‍ അതിക്രമിച്ചുകയറി 20-കാരിയെ പീഡിപ്പിക്കാൻ ശ്രമം : കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ്...
- Advertisment -

Most Popular

- Advertisement -