Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochi'അമ്മ’ പ്രസിഡന്റ്...

‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ : സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം

കൊച്ചി : ‘അമ്മ’ പ്രസിഡന്റിന്റെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോൻ .സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും എന്നാൽ തന്റെ നിശ്ശബ്ദതയെ മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില നിക്ഷിപ്ത താൽപര്യക്കാർ ‘അമ്മ’ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും ശ്വേത മേനോൻ പറഞ്ഞു.

സംഘടനയെ തകർക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് യോഗത്തിനെത്തിയത്.ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണചുമതലയെന്നും, അഡ്‌ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്നും ശ്വേതാ മേനോൻ പറഞ്ഞു .

അതേസമയം ,കൊച്ചിയിയിൽ ചേർന്ന അഡ്‌ഹോക് കമ്മിറ്റി യോഗത്തിൽ, ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ സംഘടനയ്‌ക്ക് ഔദ്യോഗിക രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും കമ്മിറ്റി അംഗമായ ഗണേഷ് കുമാർ എം.എൽ.എയും വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി.കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത് .ഭർത്താവിന്റെ വീട്ടിലാണ് ശില്പയെയും...

തേങ്കുറുശ്ശി ദുരഭിമാനക്കൊല : പ്രതികൾക്ക് ജീവപര്യന്തം

പാലക്കാട്:തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ (27) ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർക്കാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്.ഇതരജാതിയിൽപെട്ട...
- Advertisment -

Most Popular

- Advertisement -