Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവിദ്യാർഥിയുടെ വാട്ടർ...

വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം : രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

താമരശ്ശേരി : വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവത്തിൽ ചാരായം എത്തിച്ചു നൽകിയ കുട്ടിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം കണ്ടെത്തിയിരുന്നു. ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ച അധ്യാപകർ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ഒരു കുട്ടിയുടെ വാട്ടർബോട്ടിലിൽ ചാരായം കണ്ടെത്തിയത്.കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു വ്യാജമദ്യം സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്ന വിവരം ലഭിച്ചത്.തുടർന്ന് വിദ്യാർ‌ഥിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്റെ ചാരായ വിൽപ്പന വെളിപ്പെടുത്തിയത്.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് പ്രതിയെ പിടികൂടുകയോ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുകയോ ചെയ്തിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല –  അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന...

ഇന്ന് കാർഗിൽ വിജയ് ദിവസ്

ന്യൂഡൽഹി : കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്നു .കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞു കയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഇരുപത്തിയാറാം വാർഷികമാണ് ഇന്ന് .1999...
- Advertisment -

Most Popular

- Advertisement -