Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനട്ടാശ്ശേരി എലിപ്പുലിക്കാട്ട്...

നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :  നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം തോട്ടിൽ വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാറമ്പുഴ പാപ്പാലിയിൽ സുനിൽ കുമാർ (മോനായി – 48) ആണ് മരിച്ചത്. പെയിൻ്റിംങ് തൊഴിലാളിയാണ്. രണ്ട് അടി മാത്രം വീതിയുള്ള വീട്ടിലേക്കുള്ള വഴിയിലെ  കൈത്തോട്ടിൽ ഇദ്ദേഹം വീണു പോകുകയായിരുന്നു.

സംഭവം കണ്ട് പ്രദേശവാസി ഉടൻ തന്നെ രക്ഷപെടുത്തുവാൻ ശ്രമിച്ചു എങ്കിലും ആഴക്കൂടുതൽ കാരണം മോനായി മുങ്ങി പോകുകയായിരുന്നു. പിന്നീട് നാട്ടുകാർ തന്നെ മൃതദേഹം കണ്ടെത്തിയെങ്കിലും പത്തടിയിലേറെ താഴ്ച്ചയുളള തോട്ടിൽ നിന്നും മൃതദേഹം മുകളിലേക്ക് കയറ്റാൻ കഴിയാതെ അരമണിക്കൂറിലേറെ വെളളത്തിൽ തന്നെ ഉയർത്തി പിടിച്ചു നിർത്തുകയായിരുന്നു.

തുടർന്ന് കൂടുതൽ പേർ എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ഈസ്റ്റ് പോലീസും ഫയർഫോഴ്സും  സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക്

ന്യൂഡൽഹി : 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം ഇന്നും നാളെയുമാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത് .2022...

വെമ്പള്ളിയിൽ കനത്ത മഴയിലും കാറ്റിലും കെട്ടിടത്തിന്റെ മേൽക്കൂര പറന്ന് റോഡിലേക്ക് പതിച്ചു: ആളപായമില്ല

കോട്ടയം: കനത്ത കാറ്റിലും മഴയിലും എം സി റോഡിൽ വെമ്പള്ളിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്ന് റോഡിലേക്ക് പതിച്ചു. ആളപായമില്ല. വെമ്പള്ളി രത്‌നഗിരി പള്ളിക്ക് സമീപം റേഷൻ കട പടിയിൽ ഇന്ന് വൈകിട്ട് 7 മണിയോടെ...
- Advertisment -

Most Popular

- Advertisement -