Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഡിവിഷനിൽ...

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: വിവിധ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികളെ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

കണ്ണൂരിലേക്കുള്ള പ്രധാന സർവീസുകൾ ഉൾപ്പെടെയുള്ളവ വിവിധ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കും. ട്രെയിനുകളുടെ ഭാഗിക റദ്ദാക്കൽ വിവരങ്ങൾ. ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (Train No. 16307)- ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും. ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082)- ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി. ട്രെയിൻ സർവീസുകളുടെ സമയനിയന്ത്രണം – പാതയിലെ അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും.

മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638)- ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും. തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (Train No. 16312)- ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം : ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു. അടുത്ത  ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍  ഇടുക്കിയടക്കമുള്ള  ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്  വൈദ്യുതോല്‍പാദനം  വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ...

മഴക്കെടുതി പ്രവര്‍ത്തനം ഏകോപിപ്പിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിലെ മഴക്കെടുതി പ്രവര്‍ത്തനം ഏകോപിപ്പിച്ച് സാസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫീസറും അതാത് മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -