Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ സർക്കാരിന്റെ...

മുൻ സർക്കാരിന്റെ കാലത്തെ  മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും:  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആഭ്യന്തര ഓഡിറ്റിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും.

വയനാട് മെഡിക്കല്‍ കോളേജ് ഗോഡൗണില്‍ പെട്ടി പൊട്ടിക്കാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം. ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്ക് പരിശോധിക്കും. ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളില്‍ കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനം നടത്തിയത്.

ആശുപത്രികളിലും കെ മുരളീധരന്റെ മിന്നല്‍ സന്ദര്‍ശനമുണ്ടായിരുന്നു. ഇതിനിടെ വയനാട് മെഡിക്കല്‍ കോളേജ് ഗോഡൗണില്‍ പെട്ടിപൊട്ടിക്കാതെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. അന്നത്തെ തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ തെളിവെടുപ്പിലാണ് സംഭവം. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ...

Kerala Lotteries Result 07-11-2025 Suvarna Keralam SK-26

1st Prize Rs.1,00,00,000/- RV 134919 (PAYYANNUR) Consolation Prize Rs.5,000/- RN 134919 RO 134919 RP 134919 RR 134919 RS 134919 RT 134919 RU 134919 RW 134919 RX 134919...
- Advertisment -

Most Popular

- Advertisement -