Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamടി​ഷ്യൂ പേ​പ്പ​ർ...

ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം:  മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കോ​ട്ട​യം: ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. എ​സ്.​എ​ച്ച് മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാക്ടറിയിൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി കോം​പ്ല​ക്സി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​റോ​ളം കെ​ട്ടി​ട​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക അറിവ്.

എ​ളു​പ്പ​ത്തി​ൽ തീ ​പി​ടി​ക്കു​ന്ന ടി​ഷ്യൂ പേ​പ്പ​റു​ക​ൾ കെ​ട്ടി​ട​ങ്ങ​ളി​ലു​ട​നീ​ളം സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ തീ ​എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ ഫാ​ക്ട​റി​ക്കു​ള്ളി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ൻ​വാ​തി​ലും ഷ​ട്ട​റു​ക​ളും പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ക​ട​ന്ന് തീ ​അ​ണ​യ്ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി. ഗ്രി​ല്ലു​ക​ളും കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും ത​ക​ർ​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന അ​ക​ത്തു​ക​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുർനിമിത്തങ്ങൾ : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പരിഹാര ക്രിയകൾ വേണമെന്ന ആവശ്യവുമായി ഭക്തർ

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ അപമൃത്യു അടക്കമുള്ള ദുർനിമിത്തങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ദേവപ്രശ്‍നം നടത്തി പരിഹാര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്തർ ദേവസ്വം ബോർഡിനും തന്ത്രിക്കും...

140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി

തിരുവനന്തപുരം : 140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി.കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്.സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. ഇത് സംബന്ധിച്ച് പരിശോധനയ്ക്ക്...
- Advertisment -

Most Popular

- Advertisement -