തിരുവനന്തപുരം: തലസ്ഥാനത്തെ വീടുകൾ തോറുമെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ പരമ്പരാഗതമായ പച്ച യൂണിഫോം മാറി കാവിയാകുന്നു. കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് പച്ചയ്ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകൾ വിതരണം ചെയ്തത്. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് വ്യക്തമാക്കി.
2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഈ നിറം കണ്ടാണ് നാളിതുവരെ പൊതുജനങ്ങൾ ഇവരെ തിരിച്ചറിഞ്ഞിരുന്നതും.
എന്നാൽ ഈ അപ്രതീക്ഷിത തീരുമാനത്തോടെ വർഷങ്ങളായി ധരിച്ചുപോന്ന പച്ച നിറം ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഒരു വിഭാഗം ഹരിതകര്‍മസേനാംഗങ്ങൾ.





