Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന്...

ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്നും എങ്കിലും മടങ്ങേണ്ടതുണ്ടെന്നും ഷെയ്ഖ് ഹസീന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഡിസംബറിൽ പാർട്ടി നേതാക്കൾക്കൊപ്പം ബംഗ്ലാദേശിൽ ചെന്ന് കീഴടങ്ങാൻ പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിൽ 2024 ഓഗസ്റ്റിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ ആണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത് .

2025 നവംബറിൽ ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബം​ഗ്ലാദേശ് ഭരണകൂടം പലതവണ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി...

അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി : വീണാ ജോർജ്

തിരുവനന്തപുരം : അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -