Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ട ജനറല്‍...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില്‍ 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ ജൂലൈ 15 വൈകിട്ട് 4.30 മുമ്പ് ആശുപത്രിയില്‍ എത്തിക്കണം. ഫോണ്‍: 0468 2222364.

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍

ലിഫ്റ്റ് ഓപ്പറേറ്റര്‍ – ഐടിഐ/ഡിപ്ലോമ/എന്റ്‌റിസി സര്‍ട്ടിഫിക്കറ്റ്, ലിഫ്റ്റ് ടെക്‌നീഷ്യന്‍ കോഴ്സ് പാസായിരിക്കണം – 01

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി കോഴ്‌സ്, ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ എന്നിവ അറിഞ്ഞിരിക്കണം – 04

ക്ലീനിങ് സ്റ്റാഫ്- ഏഴാം ക്ലാസ് – 05

ഇലക്ട്രീഷന്‍ കം പ്ലംബര്‍ – ഇലക്ട്രിക്കല്‍/പ്ലംബിംഗ് എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – 01

ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ – ഇലക്ട്രിക്കല്‍/വയറിംഗ്/മെക്കാനിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം – 01

ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഒ.ടി/ബി.എസ്.സി ഒ.ടി – 01

ഫാര്‍മസിസ്റ്റ് – ഡി ഫാം/ബി ഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ – 02

ലാബ് ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡി.എം.എല്‍.ടി, ഡി.എം.ഇ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത , കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02

റേഡിയോഗ്രാഫര്‍ – ഡി.ആര്‍.ടി/ബി.ആര്‍.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം:  കേരള ഹൗസില്‍  കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി : ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍...

ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം

കൊല്ലം:തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു...
- Advertisment -

Most Popular

- Advertisement -