Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsസാമൂഹിക പ്രതിബദ്ധതയിലൂടെ...

സാമൂഹിക പ്രതിബദ്ധതയിലൂടെ മനുഷ്യത്വത്തിന്റെ മാതൃകയാകണം :  അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വൈ.എം.സി.എ കൂടുതൽ സജീവവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. വൈ.എം.സി.എ സബ് റീജൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ വർധിച്ചുവരുന്ന ഒറ്റപ്പെടൽ, സാമ്പത്തിക പ്രതിസന്ധികൾ, ലഹരി ഉപയോഗം, മൂല്യച്യുതി തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാൻ സന്നദ്ധ സംഘടനകളുടെ ക്രിയാത്മക ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി.

മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു,  ദേശീയ നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമ്മാൻന്മാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ കടവിൽ,  സെൻട്രൽ സോൺ കോ ഓഡിനേറ്റർ എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശേരി ആനന്ദാശ്രമം സ്‌കൂളിൽ സാമുഹിക വിരുദ്ധരുടെ ആക്രമണം: പോലീസിൽ പരാതി നൽകി

ചങ്ങനാശേരി: ചങ്ങനാശേരി ആനന്ദാശ്രമം സ്‌കൂളിൽ സാമുഹിക വിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്ന ഹാളാണ് അക്രമിസംഘം അടിച്ചുതകർത്തത്. ക്ലാസ് മുറിയിലെ മേശകളും, ഫോട്ടോകളും , കസേരകളും, ബോർഡുകളും അക്രമിസംഘം നശിപ്പിച്ചു. ക്ലാസ്...

ഇന്ന് ഈസ്റ്റർ

പത്തനംതിട്ട: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും...
- Advertisment -

Most Popular

- Advertisement -