Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ...

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : രമേ​ശ് ചെ​ന്നി​ത്ത​ല- ​ജോ​സ​ഫ് വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി ​ജോ​സ​ഫ് വി​ജ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ‘ഓപ്പറേ​ഷ​ൻ തൂ​ഫാ​ൻ-ദ ​നാ​ർ​ക്കോ ഹ​ണ്ട്’ എ​ന്ന ല​ഹ​രി​വി​രു​ദ്ധ ദൗ​ത്യ​ത്തി​ന് ത​മി​ഴ്‌​നാ​ടി​ന്‍റെ പി​ന്തു​ണ തേ​ടു​ക​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ലക്ഷ്യം. ലഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ ശൃം​ഖ​ല​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ൺ മാ​സം ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി വി​ജ​യി​യു​ടെ നേ​തൃ​പാ​ട​വ​ത്തെ​യും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ശം​സി​ച്ചു.

അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഭ​ര​ണ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​തേ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ല​ഹ​രി വി​പ​ത്തി​നെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീക്കം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യം ആനന്ദം – പത്തനംതിട്ട ഫെസ്റ്റിന് തുടക്കമായി

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ആരോഗ്യ-കലാ മേള 'ആരോഗ്യം ആനന്ദം'  ഫെസ്റ്റിന് തുടക്കമായി. വൈകിട്ട് നടന്ന ചടങ്ങിൽ സിനിമാതാരവും നർത്തകിയുമായ ആശാ ശരത്...

യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്

പത്തനംതിട്ട : ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന യദുകൃഷ്ണൻ എന്ന ആളെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിലുണ്ടായിരുന്നു. എന്നാൽ കഞ്ചാവ് പിടികൂടിയതും കേസെടുത്തതുമെല്ലാം ഇൻസ്‌പെക്ടറാണ്....
- Advertisment -

Most Popular

- Advertisement -